mla
പൊതു വിദ്യാഭ്യാസത്തിൽ കേരളം ആദ്യ സമ്പൂർണ്ണ ഡിജി​റ്റൽ സംസ്ഥാനമായതിന്റെ കുന്നത്തുനാട് നിയോജക മണ്ഡലം തല ഉദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കോലഞ്ചേരി: പൊതു വിദ്യാഭ്യാസത്തിൽ കേരളം ആദ്യ സമ്പൂർണ്ണ ഡിജി​റ്റൽ സംസ്ഥാനമായതിന്റെ കുന്നത്തുനാട് നിയോജക മണ്ഡലം തല ഉദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എൻ.എൻ രാജൻ, പോൾ വെട്ടിക്കാടൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേ​റ്റർ ഡാൽമിയ തങ്കപ്പൻ, ബ്ലോക്ക് കോ ഓർഡിനേ​റ്റർ ടി. രമാഭായ്, പ്രധാനാദ്ധ്യാപകരായ പി.പി മിനിമോൾ, കെ.ടി സിന്ധു, എം.കെ ആനന്ദ് സാഗർ തുടങ്ങിയവർ സംസാരിച്ചു.