വൈപ്പിൻ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ചെറായി ദേവസ്വം നടയിൽ ധർണ നടത്തി. ജി.ബി. ഭട്ട് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.വി. പോൾ, എം.ജെ. ടോമി, കെ.ആർ. സുഭാഷ്, അബ്ദുൽ വഹാബ്, ദേവസിക്കുട്ടി നായരമ്പലം എന്നിവർ പ്രസംഗിച്ചു.