വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്ത് വികസനപരാജയങ്ങൾക്കെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പള്ളിപ്പുറം വികസന ജനകീയസമിതി ധർണ നടത്തി. കെ.കെ. അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്തു. വി.എക്‌സ്. ബെനഡിക്ട് അദ്ധ്യക്ഷത വഹിച്ചു. മണിയപ്പൻ കണ്ണങ്ങനാട്ട്, എ.ആർ. സുകു, വിശ്വനാഥൻ കിളിക്കോടൻ എന്നിവർ പ്രസംഗിച്ചു.