dhanapalan
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എ.ഫ് നടത്തിയ ജില്ലാതല ധർണ്ണ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സ്പീക് അപ്പ് കേരള നാലാംഘട്ട സമരത്തിന്റെ ഭാഗമായി യു.ഡി.എഫ് ആലുവ ഗാന്ധിസ്‌ക്വയറിൽ നടത്തിയ ജില്ലാതല ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കൺവീനർ എം.കെ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, നിയോജകമണ്ഡലം സെക്രട്ടറി ഡൊമിനിക്ക് കാവുങ്കൽ, തോപ്പിൽ അബു, ഫാസിൽ ഹുസൈൻ, ജി. വിജയൻ, ടി.ആർ. തോമസ് തുടങ്ങിയവർ സംസാരിച്ചു. സമാപനം ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നെടുമ്പാശ്ശേരി ബ്ലോക്ക് കമ്മിറ്റി അത്താണിയിൽ നടത്തിയ സത്യാഗ്രഹം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ടി.എ. ചന്ദ്രൻ, ശരീഫ് ഹാജി, അബ്ദുൽ ഖാദർ, എസ് ജലാലുദ്ദീൻ എന്നിവർ പങ്കെടുത്തു.