തിരുവനന്തപുരം: ഗുരുവിന്റെ പേര് നൽകി ആരംഭിച്ച ഓപ്പൺ സർവകലാശാലയിലൂടെ വോട്ടുബാങ്കാണ് ലക്ഷ്യമിടുന്നതെങ്കിൽ, ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം ശ്രീനാരായണീയർക്കുണ്ടെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു.
ഗുരുവിന്റെ പേര് നൽകി ഭൂരിപക്ഷ സമുദായത്തെയോ ഗുരുവിന്റെ ഭക്തരെയോ സംതൃപ്തിപ്പെടുത്താമെന്നാണ് സർക്കാർ കരുതുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗുരുവിന്റെ അനുയായികളായ ശിവഗിരി മഠത്തിലെ ഒരാളെപോലും വിളിച്ചില്ല. ശ്രീനാരായണീയ ദർശനങ്ങൾ ആഴത്തിൽ പഠിച്ചയാളുമല്ല വി.സി. ഗുരുദേവന്റെ കൃതികൾ പാഠ്യവിഷയവുമല്ല. ചെപ്പടി വിദ്യയിൽ വോട്ടുനേടാമെന്ന വക്രബുദ്ധി ജനങ്ങൾ തിരിച്ചറിയുമെന്നും വി.കെ. അശോകൻ പറഞ്ഞു.