കോലഞ്ചേരി: മുഖ്യമന്ത്റിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കുന്നത്തുനാട് മണ്ഡലത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ സമരം നടന്നു.കോലഞ്ചേരിയിൽ വി.പി സജീന്ദ്രൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ സി.പി ജോയി അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റുമാരായ സി.ജെ ജേക്കബ്, നിബു കുര്യാക്കോസ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് കെ.എച്ച് മുഹമ്മദ് കഞ്ഞ്, ബിനീഷ് പുല്യാട്ടേൽ,അഡ്വ.പി.ആർ മുരളീധരൻ, കെ.ഡി ഹരിദാസ് ,വി. എം ജോർജ്, ബാബു വർഗീസ് എന്നിവർ സംസാരിച്ചു.