പറവൂർ: യുവമോർച്ച വടക്കേക്കര പഞ്ചായത്ത് ചക്കുമരശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ 300 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ലിബീഷ്, ബി.ജെ.പി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമേശ്, യുവമോർച്ച മണ്ഡലം സെക്രട്ടറി ജിതിൻ, മണ്ഡലം ജനറൽ സെക്രട്ടറി ശോഭരാജ്, വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രജിത്ത്, യൂണിറ്റ് ഭാരവാഹികളായ രാഘേഷ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.