morcha
ഭാരതീയ ജനത കർഷക മോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ട്രാക്ടർ പൂജ മോർച്ച ജില്ലാ പ്രസിഡൻറ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെ പിന്തുണച്ച് ഭാരതീയജനത കർഷകമോർച്ച ആലുവ നിയോജകമണ്ഡലം കമ്മിറ്റി കർഷക വാഹനമായ ട്രാക്ടർപൂജ നടത്തി. ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. റെജി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, കർഷകമോർച്ച ജില്ലാ സെക്രട്ടറി സുനിൽ കളമശേരി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, കർഷകമോർച്ച ജനറൽ സെക്രട്ടറി ഒ.സി. ഉണ്ണി, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കളമശേരി , പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, കെ.ജി. ഹരിദാസ്, എം.വി. ഷിബു, രാജീവ് മുതിരക്കാട്, എ.വി. ബാബു, എ.ആർ. ഹരിലാൽ, ടി.വി. ഷൈജു തുടങ്ങിയവർ സംസാരിച്ചു.