മൂവാറ്റുപുഴ: നിർമല കോളേജിൽ ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എൻ.സി.സി., യൂത്ത് റെഡ് ക്രോസ് യൂണിറ്റുകൾ സംയുക്തമായി ഓൺലൈൻ ക്ലാസും മാനസിക പിരിമുറുക്കവും പരിഹാരവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. വെബിനാറിൽ മൂവാറ്റുപുഴ ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റലിലെ സീതാലയെ കൺവീനർ ഡോക്ടർ മിനി സി.കർത്ത കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് വ്യായാമമുറകളെ കുറിച്ച് വിശദീകരണം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ. വി, ബർസാർ ഫാ.ജസ്റ്റിൻ കണ്ണാടൻ എന്നിവർ സംസാരിച്ചു. എൻ. സി. സി. ഓഫീസർ . എബിൻ വിൽസൺ, സീനിയർ അണ്ടർ ഓഫീസർ എഡ്വിൻ വർഗീസ്, ദേവനന്ദന. എസ്, അക്ഷയ് സഹരാജൻ എന്നിവർ നേതൃത്വം നൽകി.