ajithkumar
എൻ.ജി. അജിത്ത് കുമാർ

ആലുവ: ആലുവയിലെ മയക്കുമരുന്ന് ലോബികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമംഗങ്ങൾക്ക്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എൻ.ജി. അജിത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി എന്നിവർക്കാണ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചതിന് എക്‌സൈസ് മന്ത്രിയുടെ റിവാർഡ് കരസ്ഥമാക്കിയവരാണ് ഇരുവരും. നവംബർ ഒന്നിന് പുരസ്‌കാരം മുഖ്യമന്ത്രി നൽകും. ജില്ലയി​ൽ അഞ്ച് പേർക്ക് മെഡൽ ലഭിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എൻ. സുധീർ, പ്രിവന്റീവ് ഓഫിസർമാരായ കെ.ആർ. രാംപ്രസാദ്, എ.എസ്. ജയൻ എന്നിവരാണ് മെഡൽ ലഭിച്ച മറ്റുള്ളവർ. ജില്ലയിൽ ആകെ 300 കോടി രൂപയുടെ മയക്കുമരുന്നാണ് വിവിധ കേസുകളിലായി ഇവർ കണ്ടെത്തിയത് 26 കിലോയിലധികം എം.ഡി.എം.എ ഒമ്പത് കിലോയോളം ചരസ്, പത്തു കിലോയോളം ഹാഷിഷ്, നൂറു കിലോയോളം, കഞ്ചാവ്, 5,000 നൈട്രസെപാം ടാബ്‌ലറ്റ്‌ തുടങ്ങി നിരവധി കേസുകൾ കണ്ടെത്തിയിരുന്നു.