sasthra-sarman
ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട് (പ്രസിഡന്റ്)

ആലുവ: വെളിയത്തുനാട് തന്ത്ര വിദ്യാപീഠം പ്രസിഡന്റായി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിനെയും സെക്രട്ടറിയായി എൻ. ബാലമുരളിയെയും തിരഞ്ഞെടുത്തു. മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരി (കുലപതി), മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരി (വർക്കിംഗ് പ്രസിഡന്റ്), എം.പി. സുബ്രഹ്മണ്യ ശർമ്മ, പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ടി.എം.എസ്. പ്രമോദ്, പി.എസ്. മനോജ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എസ്. നാരായണൻ (ഖജാൻജി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

പി.ഇ.ബി. മേനോൻ മുഖ്യരക്ഷാധികാരിയും കുഴിക്കാട്ട് കാളിദാസൻ ഭട്ടതിരിപ്പാട്, ടി.കെ. സോമശേഖരൻ, ഡോ: ജി. ഗംഗാധരൻ നായർ, ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്, ആമേടമംഗലം വാസുദേവൻ നമ്പൂതിരി, പട്ടാഭിരാമൻ, പ്രൊഫ: പി.എം. ഗോപി എന്നിവർ രക്ഷാധികാരികളുമാണ്. വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു.