കൊച്ചി: തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് മുടക്കമില്ലാതെ വരിസംഖ്യയടച്ച് 60 വയസിൽ പെൻഷനാകുന്ന വിധവകൾ വിധവപെൻഷൻ വാങ്ങുന്നുവെന്നകാരണത്താൽ തയ്യൽതൊഴിലാളി ക്ഷേമനിധിയിൽ നിന്നുമുള്ള പെൻഷൻ നിഷേധിക്കുന്നത് നീതികരിക്കാനാവില്ലെന്ന് കേരള തയ്യൽ ആൻഡ് എംബ്രോയ്ഡറി വർക്കേഴ്‌സ് കോൺഗ്രസ് (കെ.ടി. ആൻഡ് ഇ.ഡബ്ല്യു.സി. ) പറഞ്ഞു.
2014 മുതൽ ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കേണ്ട പ്രസവ ധനസഹായം 13000 രൂപവീതം നിരവധി തൊഴിലാളികൾക്ക് ഇനിയും ലഭിക്കാനുള്ളത് അടിയന്തിരമായി അനുവദിക്കണമെന്നും, വൻകിട വസ്തു ഉടമകളിൽ നിന്നും സെസ് പിരിച്ചെടുക്കണമെന്നും, ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി ബോർഡിൽ പഴയതുപോലെ തുടരണമെന്നും ഓൺലൈൻ സംസ്ഥാന കമ്മിറ്റിയോഗം സർക്കാരിനോടാവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ് ,ജെസി ഡേവിഡ്, രജിത എസ്. വാര്യർ, ടി. വി. കുഞ്ഞുരാമൻ, സാംസൺ അറക്കൽ, എം എം.രാജു എന്നിവർ സംസാരിച്ചു.