തൃക്കാക്കര: നുണ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ കളക്ടറേറ്റിനു മുമ്പിൽ നടത്തിയ സ്പീക്ക്അപ്പ് കേരള സത്യഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഐ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ സേവ്യർ തായങ്കേരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ, നഗരസഭ കൗൺസിലർ പി.എം. യൂസഫ് എന്നിവർ പ്രസംഗിച്ചു.