dal
പി.ടി തോമസ് എം.എൽ.എ രാജി വയ്ക്കണെന്നാവശ്യപ്പെട്ട് എറണാകുളം ബോട്ട് ജെട്ടിയിൽ നടത്തിയ നില്പ് സമരം ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു. പ്രഭാകര നായ്ക്, അലി അക്ബർ, പി.എ ജറാർ, കുമ്പളം രവി, സി.എഫ് ജോയി, ടി.എസ് ജോൺ, പി.എസ് രാജു, പി. സിദ്ധാർത്ഥ് എന്നിവർ സമീപം

കൊച്ചി: പി.ടി തോമസ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബോട്ടുജെട്ടിയിൽ നടത്തിയ നില്പുസമരം ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സാബു ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പ്രഭാകര നായ്ക് അദ്ധ്യക്ഷത വഹിച്ചു. പി.എ ജെറാർഡ്, അലി അക്ബർ, കുമ്പളം രവി, സി.എഫ് ജോയ്, ടി.എസ് ജോൺ, പി.എസ് രാജു, പി. സിദ്ധാർത്ഥ് എന്നിവർ സംസാരിച്ചു