കൊച്ചി: പി.ടി. തോമസ് എം.എൽ.എയെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ തൃക്കാക്കര നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും വിശദീകരണയോഗം സംഘടിപ്പിക്കാൻ യു.ഡി.എഫ് നേതാക്കളുടെ യോഗം തീരുമാനിച്ചു.

കോൺഗ്രസ് ദേശീയ വക്താവ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ടി തോമസ് എം.എൽ.എ സംസാരിച്ചു. മേയർ സൗമിനി ജെയിൻ, മുസ്ലീം ലീഗ് നേതാവ് പി.എം ഹാരിസ്, എ.ബി സാബു, ഡി.സി.സി ഭാരവാഹികളായ എം.ബി. മുരളീധരൻ, സേവ്യർ തായങ്കേരി, പി.ഡി. മാർട്ടിൻ, പി.കെ. അബ്ദുൾ റഹ്മാൻ, എൻ. ഗോപാലൻ, അബ്ദുൾ ലത്തീഫ്, ലാലി ജോഫിൻ, വി.കെ മിനിമോൾ, ബ്ലോക്ക് പ്രസിഡന്റുമാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി തുടങ്ങിയവർ പങ്കെടുത്തു.