fl

കൊച്ചി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എറണാകുളം ടൗൺ ഹാളിൽ പ്രവർത്തന സജ്ജമാക്കിയ സി.എഫ്.എൽ.ടി.സി (കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് )സെന്റർ മേയർ സൗമിനി ജെയിനും ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാറും സന്ദർശിച്ചു. നിലവിലുള്ള സൗകര്യങ്ങൾ കൂടാതെ നഴ്‌സിംഗ് സ്റ്റേഷൻ, ടി.വി., വാഷിംഗ് മെഷീൻ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം 60 രോഗികളെ ഇവിടെ ചികിത്സിക്കാം. ഇതുപോലെ ഏഴു കേന്ദ്രങ്ങൾ ഉടൻ നഗരത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മേയർ പറഞ്ഞു.