കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് റാക്കോ (റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മ ) എം.ജി റോഡിലെ അന്യാധീനഭൂമിയിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കുമ്പളം രവി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുധ ദിലീപ്കുമാർ, ഏലൂർ ഗോപിനാഥ്, കുരുവിള മാത്യൂസ്, കെ.എസ്. ദിലീപ്കുമാർ, വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.