കൊച്ചി : സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഖത്തറിലെ പ്രമുഖ ആശുപത്രിയിലേക്ക് 3 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ജി.എൻ.എം സ്റ്റാഫ് നഴ്‌സുമാരെയും 4 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള റേഡിയോഗ്രാഫർമാരെയും ലാബ് ടെക്‌നീഷ്യന്‍മാരെയും തെരഞ്ഞെടുക്കുന്നു. ഖത്തർ പ്രോമെട്രിക് പാസായവക്ക് മുൻഗണന. മാസശമ്പളം 3100 ഖത്തർ റിയാൽ. ഒഡെപെക്ക് രജിസ്റ്റർ നമ്പർ സഹിതം 16 നകം അപേക്ഷിക്കണം. ഇമെയിൽ: eu@odepc.in. വിവരങ്ങൾക്ക് :www.odepc.kerala.gov.in ഫോൺ : 0471-2329440/41/42/6282631503