കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ഹാന്റ് വാഷ്, സോപ്പ്, മാസ്ക് മുതലായവ കൈമാറി.ചടങ്ങ് റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ്ജ് എടപ്പാറയിൽ നിന്നും തഹസിൽദാർ റേയ്ച്ചൽ കെ.വർഗീസ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. തനസിൽദാർ കെ.എം നാസർ, അഡ്വ: രാജേഷ് രാജൻ, ലോറൻസ് എബ്രാഹം, ബിനോയി തോമസ്, എൽദോ പി വി തുടങ്ങിയവർ പങ്കെടുത്തു