പിറവം : കാലവർഷക്കെടുതിയിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ദുരന്ത നിവാരണ വകുപ്പിൽ നിന്നും 103 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.

റോഡുകളും അനുവദിച്ച തുകയും

പിറവം മുനിസിപാലിറ്റി : ഇടപ്പിള്ളിച്ചിറ നിരപ്പ് റോഡ്- 5 ലക്ഷം, ആലക്കൽപടി - വൈക്കത്തുമല - കൊമ്പനാമല റോഡ്- 5 ലക്ഷം.

കൂത്താട്ടുകുളം : കാർഗിൽ - മുട്ടപ്പിള്ളി - പാറക്കുന്നേൽ താഴം റോഡ് 8 ലക്ഷം, തിരുമാറാടി ഗ്രാമപഞ്ചായത്ത് : ചുള്ളിക്കപടി - കള്ളാട്ടുകുഴി റോഡ് 8 ലക്ഷം

മണീട് 2 കൊച്ചുപള്ളി - നിൽനാൽത്താഴം റോഡ് 10 ലക്ഷം

മുളന്തുരുത്തി : അമ്പേലിമല -വെട്ടത്ത് മത്തായി റോഡ് 5 ലക്ഷം

ചോറ്റാനിക്കര : തലക്കാട് - കണയന്നൂർ റോഡ് 5 ലക്ഷം, കണ്ടംകാവ് റോഡിന് 4 ലക്ഷം

പാമ്പാക്കുട : മൂനാംകുഴി - ചാത്തംപ്പിള്ളി റോഡ് 8 ലക്ഷം, പെരിയപ്പുറം - ചേലകത്തിനാൽ റോഡ് 6 ലക്ഷം

എടയ്ക്കാട്ടുവയൽ :ചെത്തിക്കോട് - കുന്നപ്പിള്ളി റോഡിന് 8 ലക്ഷം,കണ്ടോത്തി നിരപ്പ് - മനയിട കോളനി റോഡ് 5 ലക്ഷം,ത്രീസ്റ്റാർ - കരികുളങ്ങരപടി റോഡ് 5 ലക്ഷം, ആമ്പല്ലൂർ : 8,9 കൂടി തോട്ടറപ്പള്ളി - നടേമുറിക്കൽ റോഡ് 5 ലക്ഷം

ഇലഞ്ഞി :പെരുമ്പടവം - നീഴൂർ റോഡ് 8 ലക്ഷം

രാമമംഗലം :നാരകത്തിൽ കട്ടിൽ കടവ് റോഡ് 8 ലക്ഷം റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിയ്ക്കുമെന്ന് അനൂപ് പറഞ്ഞു.