പിറവം: പാമ്പാക്കുട പഞ്ചായത്തിൽ ഓണക്കൂർ ലക്ഷം വീട് കോളനിയുടെ നവീകരണ പ്രവർത്തനനങ്ങൾ പൂർത്തിയായി.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ-യുടെ 2018-19-ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ഇരുപതോളം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കുര്യൻ കരിക്കോത്ത്, ജോയി പ്ലാന്തോട്ടത്തിൽ, സി.കെ പൗലോസ്, പൗലോസ് കെ‌.എ തുടങ്ങിയവർ പങ്കെടുത്തു.