അങ്കമാലി: ആനപ്പാറയിലെ സാധു കുടുംബത്തിന് അങ്കമാലി സിവിൽ ഡിഫൻസിന്റെ സ്റ്റേഹ കൂട്ടായ്മയിൽ 'സ്‌നേഹ ഉറവ' നിർമ്മിച്ച് നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തന രംഗത്തും സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് പുറമേ സേവന പ്രവർത്തനത്തിനും ഏത് സമയത്തും എത്തിചേരുന്നവരാണ്. അങ്കമാലി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ പരിധിയിൽ 4 വീടുകളുടെ പുനരുദ്ധാരണം നടത്തി. ഒരു വീടിന്റെ പുനരുദ്ധാരണ ജോലികൾ നടന്നുകൊണ്ടിരിക്കുന്നു.അങ്കമാലി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ. എസ്. 'സ്റ്റേഹ ഉറവ' കുടുംബത്തിന് കൈമാറി. കോ ഓഡിനേറ്റർമാരായ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസേഴ്‌സ് ബെന്നി അഗസ്റ്റിൻ, ബിനോജ്. എം. വി , സിവിൽ ഡിഫൻസ് എറണാകുളം ഡിവിഷണൽ വാർഡൻ ബിനു മിത്രൻ, ഗാന്ധിനഗർ സ്റ്റേഷൻ ഗ്രൂപ്പ് ക്യാപ്ടൻ മാത്യു, സാമൂഹ്യ പ്രവർത്തകൻ ബെന്നി തോമസ്, പോസ്റ്റ് വാർഡൻ നിബിൻ സുബ്രഹ്മണ്യൻ, ഡപ്യൂട്ടി വാർഡൻ സച്ചിൻ രാജ്. എ. ആർ, പെരുമ്പാവൂർ ഡിവിഷൻ ഡപ്യൂട്ടി വാർഡൻ ജോൺസിലി മരിയ ജോൺ, സിവിൽ ഡിഫൻസ് ലീഡർമാരായ സിൽവി ബൈജു, ധന്യ ബിനു, ബീന രവി, രതീഷ് രാജൻ, രാകേഷ് രവി, മിജോ ജോൺസൺ, അനീസ് മുഹമ്മദ്, എന്നിവർ സംസാരിച്ചു.