ആലുവ: കെ.എം.ഇ.എ എൻജിനീയറിങ് കോളേജിൽ പുതിയതായി ആരംഭിച്ച റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, സേഫ്ടി ആൻഡ് ഫയർ എൻജിനീയറിംഗ് എന്നീ കോഴ്‌സുകളിലേക്ക് കീം വഴി ഓപ്ഷൻ സമർപ്പണം ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ www.cee.keral.gov.in വഴി ഇന്ന് വൈകിട്ട് അഞ്ചു വരെ നടത്താം. ഒന്നാംഘട്ട അലോട്ട്‌മെന്റ് കിട്ടിയവർക്കും അലോട്ട്‌മെന്റിൽ ഉൾപ്പെടാത്തവർക്കും പുതിയ കോഴ്‌സുകളിലേക്ക് ഓപ്ഷൻ സമർപ്പിക്കാം. കോളേജ് കോഡ് കെ.എം.ഇ വച്ച് കോഴ്‌സ് തെരഞ്ഞെടുത്ത് ഓപ്ഷൻ സമർപ്പിക്കാം. ഫോൺ: 7902929294 / 5 / 6.