നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിന്റെ വിവിധ ഷോപ്പിങ്ങ് കോംപ്ലക്‌സുകളിൽ കടമുറികൾ വാടകയ്ക്ക് എടുത്തവർക്ക് രണ്ടു മാസത്തെ വാടക തുക ഒഴിവാക്കാൻ തീരുമാനം. ലോക്ക് ഡൗൺ കാലത്തെ വാടക ഒഴിവാക്കുന്നതിന് സർക്കാർ ഉത്തരവിറക്കിയതിനെ തുടർന്നാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. അത്താണി പൊതു മാർക്കറ്റ്, ബസ് ടെർമിനൽ ഷോപ്പിങ്ങ് കോംപ്ലക്‌സ്, കരിയാട് ഷോപ്പിങ്ങ് കോംപ്ലക്‌സ് എന്നിവിടങ്ങളിൽ കടമുറികൾ എടുത്തിട്ടുള്ള 45 ഓളം കച്ചവടക്കാർക്ക് ഇളവ് ലഭിയ്ക്കും.