gandhi
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ദേശം റൊഗേഷനിസ്റ്റ് അക്കാഡമിയിലെ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ ഓൺലൈൻ പത്രിക കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം.സി. ദിലീപ് കുമാർ പ്രകാശിപ്പിക്കുന്നു

ആലുവ: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ദേശം റൊഗേഷനിസ്റ്റ് അക്കാഡമി സംഘടിപ്പിച്ച ഓൺലൈൻ പരിപാടികൾ സമാപിച്ചു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഓൺലൈൻ പത്രിക കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം.സി. ദിലീപ് കുമാർ പ്രകാശിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.വിനു വെളുത്തേപ്പിള്ളി, വൈസ് പ്രിൻസിപ്പൽ ആഗി സിറിൽ, സ്‌കൂൾ മാനേജർ ഫാ. വർഗ്ഗീസ് പണിക്കാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.