നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൊവിഡിന്റെ മറവിൽ സ്വകാര്യ കമ്പനി ബാഗേജ് റാപ്പിംഗിന്റെ മറവിൽ പ്രവാസികളെ കൊള്ളയടിക്കുകയാണെന്ന് ആക്ഷേപം. ഒരു സ്വകാര്യ കമ്പനിയാണ് കൊവിഡുമായി ബന്ധപ്പെട്ട് യാത്രാബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും യാത്ര മുടങ്ങുമെന്നും പറഞ്ഞ് യാത്രക്കാരെ തട്ടിപ്പിനിരയാക്കുന്നതെന്നാണ് ആക്ഷേപം. തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറെയും സാധാരണക്കാരായ പ്രവാസികളാണ്. നിർബന്ധമായും റാപ്പിംഗ് ചെയ്യണമെന്ന നിയമമില്ലെന്നിരിക്കെ സിയാലിൽ ബാഗേജ് റാപ്പിംഗിന്റെ മറവിൽ അന്യായമായി പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ സിയാൽ ഇടപെടണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ബേബി എന്നിവർ ആവശ്യപ്പെട്ടു.