കൂത്താട്ടുകുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ,ഹൈടെക് പ്രഖ്യാപനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളും. നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭകുമാർ സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാാക്കോസ് അദ്ധ്യക്ഷനായി. കൗൺസിലർ പി.സി.ജോസ്, ബി.പി.സി ബിബിൻ ബേബി, ടി.വി. മായ, ജെസി ജോൺ, കൺവീനർമാരായ നിഖിൽ ജോസ്, ഷീബ.ബി പിള്ള, തുടങ്ങിയവർ സന്നിഹിതരായി. പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി മുതൽ എഴാം ക്ലാസുവരെയുള്ള 35 ക്ലാസ് മുറികളും, സ്മാർട്ടാക്കിയിട്ടുണ്ട്.