ആലുവ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകനും ജസ്യൂട്ട് സഭാഗവുമായ ഫ: സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന സമിതി അംഗവുമായ കുരുവിള മാത്യുസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
ഭീമ കൊറെഗാവ് കലാപക്കേസുമായി ബന്ധപ്പെട്ടാണ് 83 വയസ് പ്രായമുള്ള ഫാ: സ്റ്റാൻ സ്വമിയെ അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ മനുഷ്യത്തപരമായ സമീപനം കേന്ദ്ര സർക്കാരിൽ നിന്നുണ്ടാവണം. ഫാ: സ്റ്റാൻ സ്വാമിയെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവ ബാങ്ക് ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര, ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, സുധീഷ് നായർ എന്നിവർ സംസാരിച്ചു.