മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസത്തിൽ കേരളം ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപന വേളയിൽ പൊതുവിദ്യാലയങ്ങളിൽ ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തികരണ പ്രഖ്യാപനത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സീത എം.കെ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. ജ്യോതി മരിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയ ആർ, വാർഡ് കൗൺസിലർ സിന്ധു ഷൈജു, ഹെഡ്മിസ്ട്രസ് സി. ലിസ് മരിയ എന്നിവർ സംസാരിച്ചു.