me-s

കളമശേരി: എന്റെ കേരളം ഹൈടെക്കായി പരിപാടിയുടെ ഏലൂർ മുനിസിപ്പൽ തലപരിപാടിയുടെ ഉദ്ഘാടനം എം.ഇ.എസ് ഈസ്റ്റേൺ സ്ക്കൂളിൽ നടന്നു.ഏലൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.പി ഉഷ ഹൈടെക് പ്രഖ്യാപനത്തോടൊപ്പം ഉദ്ഘാടനവും നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഷക്കീല ബീവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലീല , കൗൺസിലർ ഷെറിൻ സാറ്റിൻ, സ്ക്കൂൾ മാനേജർ അഡ്വ.സലിം , ചെയർമാൻ സെയ്തുമുഹമ്മദ്, പി.ടി.ഏ.പ്രതിനിധികളായ കാർത്തിക, ഉമ്മർകോയ, ഐ.ടി.കൺവീനർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.