ldf
പൈങ്ങോട്ടൂർ പഞ്ചായത്തിന് മുന്നിൽ എൽ.ഡി.എഫ് ജനപ്രതിനിധികളുടെ നില്പ് സമരം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുളപ്പുറത്ത് നിർമ്മിച്ച നീന്തൽ പരിശീലന കേന്ദ്രത്തിന് സമീപം നിർമ്മിക്കുന്ന ബാത്ത് റൂമിനും, ഡ്രൈസ് ചെയ്ഞ്ചിംഗ് റൂം നിർമ്മിക്കുന്നതിനും അനുമതിക്കായി പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും അനുമതി നൽകാത്ത നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾ നില്പ് സമരം നടത്തി. സമരം സി. പി. എം. കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൻസൻ ഇല്ലിക്കൽ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.എ.അൻഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.വി.സുരേഷ്, സാബു മത്തായി, കൊച്ചുത്രേസ്യ രാജൻ, ക്രസ്റ്റിമോൾ.ടി.പി, വിമല രമണൻ, ജാൻസി ബിജു, എൻ.എ. ബാബു എന്നിവർ പങ്കെടുത്തു. കുളപ്പുറം നീന്തൽ പരിശീലന കേന്ദ്രത്തിൽ ദിവസേന നൂറ് കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് പരിശീലനത്തിനായി എത്തുന്നത്.