കരുമാല്ലർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പെരിയാറിൽ നിന്നും അനധികൃതമായി നടത്തുന്ന മണൽകൊള്ള തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മണൽവാരൽ വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധർണ നടത്തി. യു.ഡി.എഫ് കരുമാലൂർ മണ്ഡലം ചെയർമാൻ എ.എം. അലി ഉദ്ഘാടനം ചെയ്തു. കൺവീനർ വി.എം. മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബാബു, പഞ്ചായത്ത് അംഗങ്ങളായ എ.എം. അബു, സൈഫുന്നീസ റഷീദ്, ഷാജിത നിസാർ, ഫ്രാൻസിസ് പഞ്ഞിക്കാരൻ, റഷീദ് കൊടിയൻ, മുഹമ്മദ് കാസീം, കെ.എം. ലൈജു തുടങ്ങിയവർ പങ്കെടുത്തു.