കൊച്ചി: പി.ടി. തോമസ് എം.എൽ.എയ്ക്കെതിരെയുള്ള എൽ.ഡി.എഫ് അപവാദപ്രചരണങ്ങൾക്കും പിണറായി വിജയൻ സർക്കാരിന്റെ അഴിമതിക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി 20 മുതൽ നവംബർ 30 വരെ ജനസഭകൾ സംഘടിപ്പിക്കും. 20ന് തൃക്കാക്കര മണ്ഡലത്തിലെ 161 ബൂത്തുകളിലും ജനസഭകൾ നടക്കും.
28 ന് പാലാരിവട്ടത്തും നവംബർ 3ന് കാക്കനാട്ടും 7ന് കടവന്ത്രയിലും 11 ന് വെണ്ണലയിലും 15 ന് തമ്മനത്തും 19 ന് വാഴക്കാലയിലും 23 ന് വൈറ്റിലയിലും 25 ന് ഇടപ്പള്ളിയിലും 30 ന് പരിപാടികൾ സംഘടിപ്പിക്കും.

എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, എം.എൽ.എമാരായ വി.ഡി. സതീശൻ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവർ നേതൃത്വം നൽകും.