മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ 41 ഗ്രന്ഥശാലകളെ ആധുനികവത്കരണ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എൽദോഎബ്രഹാം എം.എൽ.എക്ക് താലൂക്ക് ലൈബ്രറി കൗൺസിന്റെ നിവേദനം പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ എം.എൽ.എയുടെ വസതിയിലെത്തി നൽകി. മൂവാറ്റുപുഴ നഗരസഭയിലേയും ,പായിപ്ര , വാളകം, മാറാടി ,ആരക്കുഴ , മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന, എന്നീ പഞ്ചായത്തുകളിലേയും , (പോത്താനിക്കാട് പഞ്ചായത്തിലെ ഒരു ലൈബ്രറിയുമുൾപ്പടെ) 41 ലൈബ്രറി കളിലാണ് ആധുനികവത്കരണ പദ്ധതി നടപ്പിലാക്കേണ്ടത്. ഒരോ ഗ്രന്ഥശാലക്കും എന്താണ് ആവശ്യം എന്നതിനെ സംബന്ധിച്ച് പഠനം ആവശ്യമാണെന്നും നിവേദനം സ്വീകരിച്ചു കൊണ്ട് എം.എൽ.എ പറയുഞ്ഞു. മൂവാറ്റുപുഴ താലൂക്കിൽ പ്രവർത്തിക്കുന്ന 41 ഗ്രന്ഥശാലകളേയും വിവര വിനിമയ കേന്ദ്രങ്ങളാക്കി മറ്റി തീർക്കുന്നതിനുള്ള വികസന കാഴ്ചപ്പാടിൽ നിന്നു കൊണ്ടുള്ള പദ്ധതിക്ക് രൂപം കൊടുക്കും.ഗ്രന്ഥശാലകൾ വായന കേന്ദ്രങ്ങൾ എന്നതിനു പുറമെ ഇൻഫർമേഷൻ സെന്ററായി മാറുമ്പോഴാണ് തൊഴിലന്വേഷകരുൾപ്പടെയുള്ള യുവതി യുവാക്കളെ ലൈബ്രറികളിലേക്ക് ആകർഷിക്കുവാൻ കഴിയുകയൊള്ളു. അത്തരത്തിലേക്ക് ഗ്രന്ഥശാലകളെ മാറ്റി തീർക്കുന്നതിനുള്ള ആധുനികവത്കരണ പദ്ധതികൾക്ക് രൂപം നൽകുമെന്ന് എം.എൽ.എ അറിയിച്ചു.