കൊച്ച: വയനാട്ടിൽ ദുർബലമായ മലതുരന്ന് പുതിയ പാത ഉണ്ടാക്കുന്നത് പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് കേരള നദി സംരക്ഷണസമിതി മുന്നറിയിപ്പ് നൽകി. പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന് സമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു.പ്രൊഫ. സീതാരാമൻ, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഏലൂർ ഗോപിനാഥ്, വേണുവാര്യത്ത്, ടി.എൻ പ്രതാപൻ, കലാധരൻ മറ്റപ്പള്ളി, സി.പി.നായർ, തമ്പി ജോൺസൺ, ശ്രീനിവാസൻ ഇടമന, സുനിൽ മേനോൻ എന്നിവർ പങ്കെടുത്തു. .