പറവൂർ: പറവൂർ സബ് ട്രഷറിക്ക് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നതിൽ അഭിഭാഷകർ എതിരാണെന്നുള്ള പ്രചാരണം തെറ്റാണെന്നും ഇത്തരം അടിസ്ഥാന രഹിതമായ പ്രചാരണത്തിൽ അപലപിക്കുന്നതായി പറവൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പറവൂരിന്റെ അഭിമാനമായ കോടതി സംരക്ഷിക്കാനും കൂടുതൽ കോടതികൾ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് അഭിഭാഷകർ നടത്തുന്നത്. കോടതിയുമായി അടുത്തു പ്രവർത്തിക്കുന്ന ട്രഷറിയുടെ നിർമ്മാണത്തെ എതിർക്കുന്ന നടപടിയല്ല. മൈതാനിയുടെ കിഴക്കുവശം വലിയൊരു കോടതി കെട്ടിട സമുച്ചയവും ന്യായാധിപൻമാർക്കുള്ള താമസ സൗകര്യവും ഒരുക്കാൻ സാധിക്കും. മൈതാനിയുടെ പടിഞ്ഞാറെ ഭാഗത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തുകയോ, ജി.എസ്.ടി ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് എം.വി. പോൾ, സെക്രട്ടറി എം.എ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ.ജി. പ്രീതി, അയുബ് ഖാൻ, എം.ബി സ്റ്റാലിൻ എന്നിവർ പറഞ്ഞു.