പെരുമ്പാവൂർ: കേന്ദ്ര സംസ്ഥാന സർക്കാർ വൈദ്യുതി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, ഫീൽഡ് ജീവനക്കാരുടെ തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകൾ ഉടൻ നൽകുക, സെക്ഷൻ ഓഫീസുകളിൽ ഫീൽഡ് ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്ന നീക്കം ഉപേക്ഷിക്കുക, സാലറി കട്ടിംഗ് തുടരുവാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസ്റ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി പെരുമ്പാവൂർ ഡിവിഷൻ കമ്മിറ്റി വൈദ്യുതി ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി എം.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് അനിമോൻ അദ്ധ്യക്ഷത വഹിച്ചു. ജിജിൻ ജോസഫ്, സാബു ജോൺ, സി.എൻ. സിബി, ജോണി നൈനാൻ, ഷിജു വർഗീസ് എന്നിവർ സംസാരിച്ചു.