കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ ഒരിടവേളക്കുശേഷം വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ നടന്ന ആൻഡിജൻ പരിശോധനയിൽ 22 പേർക്കാണ് പോസിറ്റീവ് സ്വീകരിച്ചത്. ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഏറ്റവും അധികം കൊവിഡ് രോഗികൾ. 7 പേർക്കാണ് ഇവിടെ രോഗബാധയുള്ളത്. 6,13 വാർഡുകളിൽ മൂന്നു പേർക്ക് വീതവും 18, 20 വാർഡുകളിൽ രണ്ടു പേർക്ക് വീതവും കൊവിഡ് രോഗം സ്ഥിരീകരിച്ചു. 7, 11, 12, 14, 17, വാർഡുകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ ഉള്ളത്. ഗ്രാമ പഞ്ചായത്തിലെ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ രോഗബാധിതരാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് പിടിച്ചു നിർത്തുവാൻ കർശനമായ നിയന്ത്രണങ്ങളുമായാണ് രായമംഗലം ഗ്രാമപഞ്ചായത്ത് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇതിനിടയിലാണ് ഇത്രയും അധികം പേർക്ക് രോഗബാധ ഉണ്ടോയെന്ന് പരിശോധനാഫലം വന്നിട്ടുള്ളത്.