വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽ എടവനക്കാട്ടടപ്പ് സമാജം പാടത്ത് പൊക്കാളി കൃഷി കൊയ്ത്ത് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോഷി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, കൃഷി ഓഫീസർ സജ്‌ന , കൃഷി അസിസ്റ്റന്റ് എം മനു , സമാജം ഭാരവാഹികളായ കെ കെ അബ്ദുൽ ഷുക്കൂർ, കെ കെ ജമാലുദീൻ, സുൽഫത്ത് മൊയ്ദീൻ എന്നിവർ പങ്കെടുത്തു.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് എടവനക്കാട്ടടപ്പിൽ ഇത്തവണ കൃഷിയിറക്കിയത്. പൊതുപ്രവർത്തകനായ കെ എ സാജിത്തിന്റെ നേതൃത്വത്തിൽ എച്ച്.ഐ.എച്ച്.എസ് സ്‌കൂളിലെ 1991 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളായിരുന്ന പ്രജീഷ്, സുബീഷ്, ഷഫീക്ക് , വിനു ജോയ് , അൻവർ എന്നിവർ ചേർന്നാണ് വൈറ്റില പത്ത് , ഏഴോം , വെള്ള പൊക്കാളി എന്നിയിനങ്ങൾ കൃഷി ചെയ്തത്. ഒന്നര ഏക്കർ സ്ഥലത്ത് കരനെല്ലും, പച്ചക്കറി കൃഷിയും ഇവർ നടത്തുന്നുണ്ട്. ഇരുപത് ഏക്കറോളം വരുന്ന സ്ഥലത്ത് കർഷകതൊഴിലാളികളും തൊഴിലുറപ്പ് പദ്ധതിക്കായി പങ്കെടുത്തുകൊണ്ടാണ് കിളക്കൽ, തോട് കുത്ത് , വിത, കള പറിക്കൽ , നിരത്ത്, പായൽ വലി, വള്ളി കെട്ടൽ തുടങ്ങിയ പ്രവർത്തികളിലായി നൂറ് പേർക്ക് തൊഴിൽ കൊടുക്കുവാൻ സാധിച്ചു.