water
ആലുവ ജലശുദ്ധീകരണ ശാലയിലേക്കുള്ള ഭൂഗർഭ ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നു

ആലുവ: വിശാലകൊച്ചിയിലേക്കുള്ള കുടിവെള്ളം മുടക്കിയ ആലുവയിലെ ഭൂഗർഭ വൈദ്യുതി കേബിൾ തകരാറിന് പരിഹാരമായി. ആലുവ ജലശുദ്ധീകരണ ശാലയിലേക്കുള്ള രണ്ട് വൈദ്യുതി ഫീഡറുകളിൽ ഭൂഗർഭ ലൈനിലാണ് തകരാർ സംഭവിച്ചത്. ഇതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടുമുതൽ ഉച്ചയ്ക്ക് 11 വരെയാണ് പമ്പിംഗ് പൂർണമായും മുടങ്ങിയത്. ആലുവ പൊലീസ് ട്രാഫിക് സ്റ്റേഷന് സമീപമായിരുന്നു തകരാർ. ഏറെ സമയമെടുത്താണ് തകരാർ കണ്ടെത്തിയത്. കെ.എസ്.ഇ.ബി അധികൃതർ താത്കാലികമായി രണ്ടാമത്തെ ലൈൻ ചാർജ് ചെയ്ത് നൽകിയതോടെയാണ് ജലശുദ്ധീകരണം പുനരാരംഭിച്ചത്.