utuc
ചെറായി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യു.ടി.യു.സി ധർണ ആർ.എസ്.പി മണ്ഡലം സെക്രട്ടറി പി ടി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സർക്കാരിന്റെ തൊഴിൽ വിരുദ്ധ നിയമങ്ങൾക്കെതിരെയും പുതിയ കർഷക നിയമങ്ങൾക്കെതിരെയും യു.ടി. യു.സി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ധർണ ആർ.എസ്.പി മണ്ഡലം സെക്രട്ടറി പി.ടി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ് സുഭാഷ് , കെ കെ സാലിഹ് , പി കെ സുഗണൻ , കെ വി സുധീർ ബാബു , കെ ഡി രമണി , സി കെ ദിലീപ് എന്നിവർ സംസാരിച്ചു.