കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനവും അവാർഡ് ദാനവും നടത്തി. ശാസ്ത്ര സാഹിത്യ പരിക്ഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ.ഷാജി അവാർഡ് ദാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായി. അംഗങ്ങളായ പോൾ വെട്ടിക്കാടൻ, നീമ ജിജോ, സാലി ബേബി, ഡോളി സാജു, ഗീത ശശി, ജോൺ ജോസഫ്, എ.സുഭാഷ്, ഷൈബി ബെന്നി, സെക്രട്ടറി ദീപു ദിവാകരൻ എന്നിവർ സംസാരിച്ചു.