
കൊച്ചി: പി.ടി. തോമസ് എം.എൽ.എ ആരോപണവിധേയനായ സ്ഥലമിടപാട് വിജിലൻസ് അന്വേഷിക്കുക, എം.എൽ.എ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി തൃക്കാക്കര മണ്ഡലത്തിലെ 144 സ്ഥലങ്ങളിൽ പന്തം കൊളുത്തി നിൽപ്പ് സമരം നടത്തി.പാലാരിവട്ടത്ത് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മാമംഗലം ഏരിയ പ്രസിഡന്റ് ഭുവനചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം കെ.എൻ. രാജൻ, ഷാലി കാട്ടൂർ, ധനേഷ് മണി എന്നിവർ നേതൃത്വം നൽകി.എം.എൽ.എ ഓഫീസിന് മുമ്പിൽ ജില്ലാ സെക്രട്ടറി സി.വി. സജിനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ആർ. രാജേഷ്, നേതാക്കളായ എബിൻ, വിനോദ്, രതീഷ് മംഗലത്ത്, പ്രെസ്റ്റി എന്നിവർ പങ്കെടുത്തു.