 
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് പട്ടികജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്കായി നടത്തിയ ലാപ് ടോപ്പ് വിതരണോദ്ഘാടനം പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.കെ.പി വിശാഖ്, പഞ്ചായത്തംഗങ്ങളായ സോഫി ഐസക്ക്, ലിസ്സി സ്ളീബ, പ്രീതി കൃഷ്ണകുമാർ, മേരി പൗലോസ്, ലീന മാത്യു, ബീന കുര്യാക്കോസ്, സെക്രട്ടറി സി.മണികണ്ഠൻ, അസിസ്റ്റന്റ് സെക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.