mathew
ഡോ.മാത്യു ജോർജ്

കൊച്ചി: ഡോ.മാത്യു ജോർജ് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റു. മൂന്നു വർഷമായി കോട്ടയം നാട്ടകം ഗവ. കോളേജ് പ്രിൻസിപ്പലായിരുന്നു. നിലവിൽ കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയും നിർവഹിച്ചിരുന്നു. എം.ജി.സർവകലാശാല സിൻഡിക്കേറ്റംഗവും പ്രിൻസിപ്പൽ മണ്ഡലത്തിൽ നിന്നുള്ള സെനറ്റ് അംഗവുമാണ്.

മഹാരാജാസിൽ ഫിസിക്സ് വിഭാഗം മേധാവിയായിരിക്കെയാണ് മഞ്ചേശ്വരം ഗവ.കോളേജ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിച്ചത്. കൊച്ചി സർവകലാശാലയിൽ നിന്ന് 2005ൽ ഫിസിക്സിൽ ഗവേഷണബിരുദം നേടിയ ഇദ്ദേഹം നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവും സർവകലാശാലയിലെ അംഗീകരിക്കപ്പെട്ട റിസർച്ച് ഗൈഡുമാണ്. ചേർത്തല സ്വദേശിയാണ്.