 
പെരുമ്പാവൂർ : ആലുവ - മൂന്നാർ റോഡിൽ ചെമ്പറക്കി കീൻപടിയിൽ സ്‌കൂട്ടർ യാത്രക്കാരൻ ടോറസിടിച്ച് മരിച്ചു. വെങ്ങോല ഓണംകുളം കവളക്കൽവീട്ടിൽ നാരായണനാണ് (52) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: തങ്കമ്മ. ഭാര്യ: ശാന്ത. മക്കൾ: ശരണ്യ, നവീന, രവീണ. മരുമക്കൾ: പ്രതീഷ്, ശക്തിവേലൻ.