തൊടുപുഴ: നഗരത്തിൽ തേപ്പു കട നടത്തിയിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ പെരുമ്പല്ലൂർ തേവർകാട്ട് ചെമ്പൻകുന്നേൽ ബേബി (78)യെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി തൊടുപുഴ മണക്കാട് ജംഗ്ഷനു സമീപം തേപ്പുകട നടത്തുകയായിരുന്നു . തൊടുപുഴ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.