
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ റോബോട്ടിക് പാർക്കിംഗ് സംവിധാനം ആരംഭിച്ചു. ആറ് നിലകളിലായി 130 കാറുകൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പിയും ആശീർവാദം മോൺസിഞ്ഞോർ മാത്യു കല്ലിങ്കലും നിർവഹിച്ചു. ലളിതവും സുരക്ഷിതവുമായി വാഹനം പാർക്ക് ചെയ്യാവുന്നതാണ് സംവിധാനമാണിതെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു. പാർക്കിംഗ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മവും കാർഡ് വിതരണവും മേയർ സൗമിനി ജെയിനും ലൂർദ് റേഡിയോളജി ആൻഡ് ഇമേജിംഗ് സെന്ററിൽ നവീകരിച്ച എം.ആർ.ഐ സ്‌കാൻ മെഷീന്റെ ആശീർവാദം മോൺസിഞ്ഞോർ മാത്യു കല്ലിങ്കലും ലൂർദ് പ്രയോരിറ്റി ഒ.പി (അതിവേഗ ഒ.പി) സംവിധാനത്തിന്റെ ആശീർവാദം മോൺസിഞ്ഞോർ ജോസഫ് എട്ടുരുത്തിലും നിർവഹിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ, ഹീമാൻ റോബോട്ടിക് പാർക്കിംഗ് ഡയറക്ടർ എ.ടി. ജോസ്, കൗൺസിലർമാരായ ആൽബർട്ട് അമ്പലത്തിങ്കൽ, ആൻസി ജെയിംസ്, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രാഹം, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വർഗീസ് ചെറിയാൻ, അസോസിയേറ്റ് ഡയറക്ടർ ഫാ. മേരിദാസ് കോച്ചേരി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. സോണി കളത്തിൽ, ഫാ.ജിബിൻ ജോർജ് മാതിരപ്പിള്ളി, ഫാ.ജോർജ് സെക്വേര എന്നിവർ പങ്കെടുത്തു. പ്രയോരിറ്റി ഒ.പി സംവിധാനം ഉപയോഗിക്കാൻ 9496002402 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.