കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ളോയീസ് ഓർഗനൈസേഷൻസ് വനിതാവിഭാഗം ഓൺലൈനിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി ഉദ്ഘാടനം ചെയ്തു. അഡ്വ. രശ്‌മിത രാമചന്ദ്രൻ, ജെ. ലേഖ, കെ. പ്രിയ, കെ. സന്ധ്യ, സി. സുജാത, നുസൈബാഭായി എന്നിവർ സംസാരിച്ചു.