അങ്കമാലി : കറുകുറ്റി സർവീസ് സഹകരണ ബാങ്ക് എടക്കുന്ന് ജംഗ്ഷനിൽ സഹകരണ നീതിലാബ് ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം ബാങ്ക് പ്രസിഡൻറ് സ്റ്റീഫൻ കോയിക്കര നിർവഹിച്ചു. ഭരണസമിതിഅംഗം സാജു ഇടശേരി അദ്ധ്യക്ഷത വഹിച്ചു . നീതി മെഡിക്കൽ സ്റ്റോർ മെഡിലാബിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ പ്രവർത്തനോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ കെ.കെ. ഗോപി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അയ്യപ്പൻ, ഗ്രാമപഞ്ചായത്ത് അംഗം റാണി പോളി, ലാബ് അഡ്മിനിസ്ട്രേറ്റർ ടിസി തോമസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.ആർ. ഷണ്മുഖൻ, ജോയി ജോസഫ്, ടോണി പറപ്പിള്ളി, കെ.കെ. മുരളി, പ്രകാശ് പാലാട്ടി, രാജൻ പേരാട്ട്, സെക്രട്ടറി ധന്യ ദിനേശ് എന്നിവർ പ്രസംഗിച്ചു. രാവിലെ 6.30 മുതൽ വൈകിട്ട് ആറു വരെയാണ് ലാബിന്റെ പ്രവർത്തന സമയം.